02:03am 02 November 2026
NEWS
' ഗുരു ചെങ്ങന്നൂരിന്റെ നാലു പ്രമുഖ ശിഷ്യർ ' എന്ന പുസ്തകം പ്രകാശനം ചെയ്തു
01/11/2026  08:43 PM IST
nila
  ഗുരു ചെങ്ങന്നൂരിന്റെ നാലു പ്രമുഖ ശിഷ്യർ  എന്ന പുസ്തകം പ്രകാശനം ചെയ്തു

ചെങ്ങന്നൂർ: കഥകളി ആചര്യൻ ഗുരു ചെങ്ങന്നൂർ രാമൻപിള്ള ആശാന്റെ പൗത്രൻ ഗദാധരൻ പാണ്ടനാട് എഴുതിയ ' ഗുരു ചെങ്ങന്നൂരിന്റെ നാലു പ്രമുഖ ശിഷ്യർ ' എന്ന പുസ്തകം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ബി യശോദരൻ ചെങ്ങന്നൂരിലെ സാംസ്ക്കാരിക പ്രമുഖൻ ബോധിനി പ്രഭാകരൻ നായർക്ക്  നൽകി പ്രകാശനം ചെയ്തു , ചടങ്ങിൽ അയ്യപ്പ സേവാസംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഡ്വ ഡി വിജയകുമാർ അധ്യക്ഷത വഹിച്ചു , ബാബു കല്ലൂത്ര,ഗണേഷ് പുലിയൂർ, അഡ്വ കെ സന്തേഷ് കുമാർ ,   ഷാജിവേഴപ്പറമ്പിൽ, ടി ഡി മോഹൻ, പരിസ്ഥിതി വേണാട് ഘടകം പ്രസിഡന്റ്‌ രാധാകൃഷ്ണൻ നായർ , ശിവൻകുട്ടി ഐലാരത്തിൽ , കെ സി അശോകൻ, പി.ജെ നാഗേഷ്, മോഹനൻ, അംബി എന്നിവർ പ്രസംഗിച്ചു . ചടങ്ങിൽ ഗദാധരൻ പാണ്ടനാടിനെ   ബോധിനി പ്രഭാകരൻ നായർ പൊന്നാട അണിയിച്ചു ആദരിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img